തൃക്കളയൂർ ക്ഷേത്രം
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലുമായി അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് തൃക്കളയൂർ ശ്രീ മഹാദേവക്ഷേത്രം. ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തുചേരുന്ന ശങ്കരനാരായണ സങ്കല്പമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് വലിയ ചരിത്ര പശ്ചാത്തലമുണ്ട്