കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലേക് സുസ്വാഗതം
ഓപ്പറേഷൻ തൂഫാൻ 2.0

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തൂഫാൻ തദ്ദേശം

28-09-026

കേരളസർക്കാർ ആഭ്യന്തര വകുപ്പിന് കീഴിൽ നടന്നു വരുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൂഫാൻ തദ്ദേശം സംസ്ഥാനതല ഉദ്‌ഘാടന പരിപാടിക്ക് അഭിവാദ്യം ചെയ്തുക്കൊണ്ട് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കൺവെൻഷൻ നടത്തി. പതാക ഉയർത്തൽ, ജനപ്രതിനിധികൾക്ക് ബാഡ്ജ് വിതരണം ചെയ്യൽ, വാർഡുതല ജനജാഗ്രത സമിതിയുടെ തൂഫാൻ വാറിയേഴ്സ് പ്രഖ്യാപനം, പ്രതിജ്ഞ എന്നിവയുടെ ഉത്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി റംലാബീഗം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ കെ. നജീബ് അദ്ധ്യക്ഷനായി. ഓപ്പറേഷൻ തൂഫാനെ കുറിച്ച് അരീക്കോട് പോലീസ് അസി: സബ് ഇൻസ്‌പെക്ടർ അനിൽകുമാർ വിശദീകരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകൾ, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് സുബി ചാക്കോയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.

ഓപ്പറേഷൻ തൂഫാൻ  2.0