പൌരാവകാശ രേഖ 2026
ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങളെയും അവ ലഭിക്കുന്നതിനുള്ള സമയപരിധിയെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണിത്. ഓരോ സേവനത്തിനും സമർപ്പിക്കേണ്ട അപേക്ഷകൾ, ഹാജരാക്കേണ്ട രേഖകൾ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങൾ എന്നിവ ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും കാര്യക്ഷമവുമായ സേവനം നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങൾക്ക് ഉറപ്പുവരുത്തുക എന്നതാണ് പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം.