കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

കാര്‍ഷിക മേഖലയിലെ പ്രധാന കൃഷിയായ തെങ്ങ് കൃഷിയില്‍ പ്രധാന പ്രശ്നം ഉല്‍പന്നങ്ങളുടെ വിലക്കുറവും കൂമ്പുചീയല്‍, മണ്ഡരി എന്നീ രോഗ കീടങ്ങളുമാണ്. ഉത്പന്ന വൈവിദ്ധ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ ഒന്നും തന്നെയില്ല. വിളവെടുപ്പിനും തോട്ടങ്ങളിലെ കൃഷിപ്പണിക്കും തൊഴിലാളികളുടെ ലഭ്യതക്കുറവും മേഖലയിലെ പ്രധാന പ്രശ്നമാണ്. പ്രസ്തുത മേഖലയിലേക്ക് ജില്ലാ പഞ്ചായത്ത് മുഖാന്തിരം വെളിച്ചെണ്ണ ഉത്പാദന യുണിറ്റ് സ്ഥാപിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ദൌത്യം

കാർഷിക പാരമ്പര്യവും പ്രകൃതിരമണീയതയും നിലനിർത്തിക്കൊണ്ട്, ആധുനിക സൗകര്യങ്ങളോട് കൂടിയ ഉന്നത നിലവാരമുള്ള ഒരു ഗ്രാമമായി കീഴുപറമ്പിനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. സുസ്ഥിരമായ കാർഷിക വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, എല്ലാവർക്കും ലഭ്യമാകുന്ന ആരോഗ്യസേവനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ സ്വയംപര്യാപ്തവും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകുന്നതുമായ ഒരു മാതൃകാ ജനകീയ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.